കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​ലെ പ്ല​സ് വ​ണ്‍ സീ​റ്റു പ്ര​തി​സ​ന്ധി​യി​ൽ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലു​മാ​യി ഹൈ​ക്കോ​ട​തി. സീ​റ്റു​ക​ളു​ടെ കു​റ​വു സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ള്‍ സ​ര്‍​ക്കാ​ർ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

മ​ല​ബാ​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ മൂ​വ്മെ​ന്‍റ് എ​ന്ന സം​ഘ​ട​ന ന​ൽ​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി. പ്ല​സ് ടു ​സീ​റ്റും അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണ​വും കൃ​ത്യ​മാ​യി അ​റി​യി​ക്ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​നു ശേ​ഷം മാ​ത്ര​മേ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ള്‍ ല​ഭ്യ​മാ​കൂ എ​ന്ന് സ​ര്‍​ക്കാ​രി​ന് വേ​ണ്ടി ഹാ​ജ​രാ​യ സീ​നി​യ​ര്‍ ഗ​വ പ്ലീ​ഡ​ര്‍ അ​റി​യി​ച്ചു.

മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ പു​തി​യ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളു​ക​ളും അ​ധി​ക ബാ​ച്ചു​ക​ളും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര്‍​ജി. കേ​സ് അ​ടു​ത്ത​മാ​സം ഒ​ന്നി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.