കൊ​ല്ലം: കി​ട​പ്പു​രോ​ഗി​യാ​യ പി​താ​വി​നെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം പ​ര​വൂ​രി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പൂ​ത​ക്കു​ളം പു​ന്നേ​ക്കു​ളം സ്വ​ദേ​ശി ശ​ശി​യാ​ണ് മ​രി​ച്ച​ത്.

മ​ക​ൻ ശ​ര​ത്തി​നെ പ​ര​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച രാ​ത്രി മ​ദ്യ​ല​ഹ​രി​യി​ൽ വീ​ട്ടി​ലെ​ത്തി​യ ശ​ര​ത്ത് ശ​ശി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ശ​ശി​യെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.