ബം​ഗ​ളൂ​രു: രേ​ണു​കാ​സ്വാ​മി വ​ധ​ക്കേ​സി​ല്‍ ക​ന്ന​ഡ സൂ​പ്പ​ര്‍ താ​രം ദ​ര്‍​ശ​ന്‍ തു​ഗു​ദീ​പ അ​റ​സ്റ്റി​ല്‍.​ മൈ​സൂ​രു​വി​ലെ ഫാം ​ഹൗ​സി​ല്‍​നി​ന്ന് ബം​ഗ​ളൂ​രു സി​റ്റി പോ​ലീ​സാ​ണ് ചൊ​വ്വാ​ഴ്ച ദ​ര്‍​ശ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ബം​ഗ​ളു​രു​വി​ന് അ​ടു​ത്തു​ള്ള സോ​മ​ന​ഹ​ള്ളി​യി​ല്‍ ക​ഴി​ഞ്ഞ ​ദി​വ​സ​മാ​ണ് രേ​ണു​ക സ്വാ​മി എ​ന്ന​യാ​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യം ആ​ത്മ​ഹ​ത്യ എ​ന്ന് ക​രു​തി​യ കേ​സ് പി​ന്നീ​ട് കൊ​ല​പാ​ത​കമെന്ന് തെ​ളി​യു​ക​യാ​യി​രു​ന്നു.

ദ​ര്‍​ശ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തും ന​ടി​യു​മാ​യ പ​വി​ത്ര ഗൗ​ഡ​യ്ക്ക് രേ​ണു​കാ​സ്വാ​മി അ​ശ്ളീ​ല സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​യ്ക്കു​ക​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ക​മ​ന്‍റു​ക​ളി​ടു​ക​യും ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് വി​വ​രം.

അ​ഴു​ക്കു​ചാ​ലി​ല്‍ കി​ട​ന്നി​രു​ന്ന രേ​ണു​കാ​സ്വാ​മിയുടെ മൃ​ത​ദേ​ഹം തെ​രു​വു​നായകൾ ക​ടി​ച്ചു​വ​ലി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പെ​ട്ട പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്.

കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് ഗി​രി​ന​ഗ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ര്‍ തി​ങ്ക​ളാ​ഴ്ച പോ​ലീ​സി​ന് മു​ന്നി​ല്‍ കീ​ഴ​ട​ങ്ങി​യ​താ​യി വി​വ​ര​മു​ണ്ടാ​യി​രു​ന്നു. സാ​മ്പ​ത്തി​ക ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാണ് ഇ​വ​ര്‍ പ​റ​ഞ്ഞ​ത്.

പ​ക്ഷേ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ല്‍ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ യ​ഥാ​ര്‍​ഥ കാ​ര​ണം വെ​ളി​വാ​വു​ക​യാ​യി​രു​ന്നു. ഡി ​ബോ​സ് എ​ന്ന് വി​ളി​ക്കു​ന്ന ദ​ര്‍​ശ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്ര​തി​ക​ള്‍ പ​റ​യു​ന്ന​ത്.​

ശ​നി​യാ​ഴ്ച രേ​ണു​ക​സ്വാ​മി​യെ ചി​ത്ര​ദു​ര്‍​ഗ​യി​ല്‍​നി​ന്ന് ന​ഗ​ര​ത്തി​ലെ​ത്തി​ച്ച ശേ​ഷം ഒ​രു ഷെ​ഡി​നു​ള്ളി​ല്‍ വ​ച്ച് കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ഓ​ട​യി​ല്‍ ത​ള്ളു​ക​യാ​യി​രു​ന്നു​വെ​ന്നാണ് പ്ര​തി​ക​ളുടെ മൊഴി. കേസിൽ വിശദമായ അന്വേഷണം പോലീസ് തുടരുകയാണ്.