ഐറിഷ് ജയം
Wednesday, October 9, 2024 12:41 AM IST
അബുദാബി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിന ക്രിക്കറ്റിൽ അയർലൻഡിനു ജയം. 69 റണ്‍സിനാണ് അയർലൻഡ് വെന്നിക്കൊടി പാറിച്ചത്.
സ്കോർ: അയർലൻഡ് 50 ഓവറിൽ 284/9. ദക്ഷിണാഫ്രിക്ക 46.1 ഓവറിൽ 215. അതേസമയം, പരന്പര 2-1നു ദക്ഷിണാഫ്രിക സ്വന്തമാക്കി.