സം​സ്ഥാ​ന ചെ​സ്: ജാ​ന​കി​യും അ​മ​ൻ​ലാ​ലും ചാ​ന്പ്യന്മാ​ർ
സം​സ്ഥാ​ന ചെ​സ്:  ജാ​ന​കി​യും  അ​മ​ൻ​ലാ​ലും  ചാ​ന്പ്യന്മാ​ർ
Monday, September 2, 2024 12:42 AM IST
തൃ​ശൂ​ർ: തൃ​ശൂ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡി ഇ​ൻ എ​ജ്യു​ക്കേ​ഷ​നി​ൽ​വ​ച്ച് സം​സ്ഥാ​ന ചെ​സ് ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി ന​ട​ത്തി​യ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ട്രോ​ഫി കേ​ര​ളാ സ്റ്റേ​റ്റ് അ​ണ്ട​ർ-11 ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ കൊ​ല്ല​ത്തി​ന്‍റെ എ​സ്.​ഡി. ജാ​ന​കി​യും ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ൽ എ​റ​ണാ​കു​ള​ത്തി​ന്‍റെ എ. ​അ​മ​ൻ​ലാ​ലും ജേ​താ​ക്ക​ളാ​യി.

സ​ഹ്യ കൈ​ലാ​സ് (തി​രു​വ​ന​ന്ത​പു​രം), ജാ​ന​കി ജ്യോ​തി​ഷ് (ആ​ല​പ്പു​ഴ), ല​ക്ഷ്മി കെ. (​കോ​ഴി​ക്കോ​ട്), അ​തി​ഥി ആ​ർ. സാ​ജ​ൻ (മ​ല​പ്പു​റം), തേ​ജ​സി ശ്രീ​നി​വാ​സ് (തൃ​ശൂ​ർ) എ​ന്നി​വ​രാ​ണ് പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലെ മ​റ്റ് വി​ജ​യി​ക​ൾ.


ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ൽ രോ​ഹി​ത് എ​സ്.​ന​വ​നീ​ത് (തി​രു​വ​ന​ന്ത​പു​രം), മു​ഹ​മ്മ​ദ് ഇ​ഹ്സാ​ൻ (തൃ​ശൂ​ർ), ഇ​ഷാ​ൻ എ​സ്. പൊ​തു​വാ​ൾ (ക​ണ്ണൂ​ർ), ഫൈ​സ് മു​ഹ​മ്മ​ദ് (കൊ​ല്ലം), നി​വ​ദ് ശ്രാം​ബി​ക്ക​ൽ (കോ​ട്ട​യം) എ​ന്നി​വ​രാ​ണ് മ​റ്റ് വി​ജ​യി​ക​ൾ. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് റീ​ജി​യ​ണ​ൽ ജോ​യി​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ വി.​ആ​ർ. രേ​ഖ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.