ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ആ​​ഴ്സ​​ണ​​ലി​​നു സ​​മ​​നി​​ല കു​​രു​​ക്ക്. ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ ആ​​ഴ്സ​​ണ​​ൽ 1-1ന് ​​ബ്രൈ​​റ്റ​​ണി​​നോ​​ട് സ​​മ​​നി​​ല വ​​ഴ​​ങ്ങി.

38-ാം മി​​നി​​റ്റി​​ൽ കാ​​യ് ഹ​​വേ​​ർ​​ട്ട്സി​​ന്‍റെ ഗോ​​ളി​​ൽ ആ​​ഴ്സ​​ണ​​ൽ ലീ​​ഡ് നേ​​ടി​​യ​​താ​​ണ്. എ​​ന്നാ​​ൽ, 49-ാം മി​​നി​​റ്റി​​ൽ റീ​​സ് ചു​​വ​​പ്പു കാ​​ർ​​ഡ് ക​​ണ്ട് പു​​റ​​ത്താ​​യ​​തോ​​ടെ ആ​​ഴ്സ​​ണ​​ൽ 10 പേ​​രാ​​യി ചു​​രു​​ങ്ങി.


ഇ​​തു മു​​ത​​ലാ​​ക്കി ബ്രൈ​​റ്റ​​ണ്‍ 58-ാം മി​​നി​​റ്റി​​ൽ ജാ​​വൊ പെ​​ദ്രോ​​യി​​ലൂ​​ടെ സ​​മ​​നി​​ല സ്വ​​ന്ത​​മാ​​ക്കി. മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഏ​​ഴ് പോ​​യി​​ന്‍റാ​​ണ് ആ​​ഴ്സ​​ണ​​ലി​​നും ബ്രൈ​​റ്റ​​ണി​​നും.