റയലിനു സമനില
Saturday, August 31, 2024 1:30 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡിനെ 1-1ന് ലാ പാൽമസ് സമനിലയിൽ തളച്ചു. അഞ്ചാം മിനിറ്റിൽ പിന്നിലായ റയൽ വിനീഷ്യസിന്റെ (69’) പെനാൽറ്റി ഗോളിലൂടെയാണ് സമനില സ്വന്തമാക്കിയത്.