ജോ​​ക്കോ​​വി​​ച്ച്, സ​​ബ​​ല​​ങ്ക മൂ​​ന്നാം റൗ​​ണ്ടി​​ൽ
ജോ​​ക്കോ​​വി​​ച്ച്,  സ​​ബ​​ല​​ങ്ക മൂ​​ന്നാം റൗ​​ണ്ടി​​ൽ
Thursday, August 29, 2024 11:40 PM IST
ന്യൂ​​യോ​​ർ​​ക്ക്: യു​​എ​​സ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ വാ​​ക്കോ​​വ​​റി​​ലൂ​​ടെ ലോ​​ക ര​​ണ്ടാം ന​​ന്പ​​ർ സെ​​ർ​​ബി​​യ​​യു​​ടെ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് മൂ​​ന്നാം റൗ​​ണ്ടി​​ൽ.

സെ​​ർ​​ബി​​യ​​ൻ താ​​ര​​ങ്ങ​​ൾ ഏ​​റ്റു​​മു​​ട്ടി​​യ ര​​ണ്ടാം റൗ​​ണ്ട് മ​​ത്സ​​ര​​ത്തി​​ൽ 6-4, 6-4, 2-0ന് ​​ജോ​​ക്കോ​​വി​​ച്ച് മു​​ന്നി​​ൽ​​നി​​ൽ​​ക്കേ ലാ​​സ് ലോ ​​ജെ​​റി പിന്മാ​​റു​​ക​​യാ​​യി​​രു​​ന്നു. കാ​​സ്പ​​ർ റൂ​​ഡ്, ടെ​​യ്‌ലർ ഫ്രി​​റ്റ്സ്, ബെ​​ൻ ഷെ​​ൽ​​ട്ട​​ണ്‍, ലോ​​റ​​ൻ​​സോ മ​​സേ​​റ്റി എ​​ന്നി​​വ​​ർ മൂ​​ന്നാം റൗ​​ണ്ടി​​ലെ​​ത്തി.


വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ര​​ണ്ടാം റാ​​ങ്ക് താ​​രം ബ​​ലാ​​റൂ​​സി​​ന്‍റെ അ​​രീ​​ന സ​​ബ​​ല​​ങ്ക മൂ​​ന്നാം റൗ​​ണ്ടി​​ൽ. ര​​ണ്ടാം റൗ​​ണ്ടി​​ൽ സ​​ബ​​ല​​ങ്ക 6-3, 6-1ന് ലൂ​​സി​​യ ബ്രൊ​​ണ്‍​സെ​​റ്റി​​യെ തോ​​ൽ​​പ്പി​​ച്ചു. കൊക്കോ ഗൗഫ്, ക്വി​​ൻ​​വെ​​ൻ ഷെം​​ങ് മൂന്നാം റൗണ്ടിലെത്തി. എ​​ട്ടാം സീ​​ഡ് ബാ​​ർ​​ബെ​​റ ക്രെ​​ജി​​ക്കോ​​വ​​യെ റൊ​​മാ​​നി​​യ​​യു​​ടെ എ​​ലി​​ന ഗ​​ബ്രി​​യേ​​ല റൂ​​സ് 6-4, 7-5ന് ​​അ​​ട്ടി​​മ​​റി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.