ഓൾമോ ബാഴ്സ
Thursday, August 29, 2024 1:25 AM IST
വയ്യക്കാനോ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്കു തുടർച്ചയായ മൂന്നാം ജയം. എവേ പോരാട്ടത്തിൽ ബാഴ്സലോണ ഒരു ഗോളിനു പിന്നിൽനിന്നശേഷം 2-1ന് റയോ വയ്യക്കാനോയെ തോൽപ്പിച്ചു. പെദ്രി (60’), ഡാനി ഓൾമോ (82’) എന്നിവരായിരുന്നു ബാഴ്സയ്ക്കുവേണ്ടി വലകുലുക്കിയത്.
ലാ ലിഗയിൽ ബാഴ്സലോണയ്ക്കുവേണ്ടിയുള്ള അരങ്ങേറ്റത്തിൽ ഗോൾ എന്ന നേട്ടത്തിലാണ് ഓൾമോ എത്തിയത്. 2014 ഓഗസ്റ്റിൽ സാൻഡ്രൊ റാമിറസായിരുന്നു ഈ നേട്ടം അവസാനമായി കൈവരിച്ച കളിക്കാരൻ.