പാരാലിന്പിക്സ് ഇന്നു മുതൽ
Wednesday, August 28, 2024 12:43 AM IST
പതിനേഴാമത് പാരാലിന്പിക്സിന് ഇന്നു പാരീസിൽ ഔദ്യോഗിക തുടക്കം. ഇതാദ്യമായാണ് പാരീസ് പാരാലിന്പിക്സിന് ആതിഥേയത്വം വഹിക്കുന്നത്.
ഇന്ത്യയെ പ്രതിനിധീകരിച്ച് 52 പുരുഷന്മാരും 32 സ്ത്രീകളുമുൾപ്പെടെ 84 താരങ്ങൾ പങ്കെടുക്കും. 2020 ടോക്കിയോയിൽ അഞ്ചു സ്വർണം, എട്ടു വെള്ളി, ആറു വെങ്കലം എന്നിങ്ങനെ ഇന്ത്യ 19 മെഡൽ നേടിയിരുന്നു.
ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽക്കൊയ്ത്തായിരുന്നു അത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന മാർച്ച് പാസ്റ്റിൽ ഇന്ത്യയുടെ ദേശീയ പതാകയേന്തുന്നത് പുരുഷ ജാവലിൻത്രോ താരം സുമിത് അന്റിലും വനിതാ ഷോട്ട്പുട്ട് താരം ഭാഗ്യശ്രീ ജാദവുമാണ്. പാരീസ് ഒളിന്പിക്സിലേതുപോലെ തുറന്ന വേദിയിലാണ് ഇന്നത്തെ ഉദ്ഘാടനം.