ബഗാൻ x നോർത്ത് ഈസ്റ്റ് കിരീട പോരാട്ടം
Wednesday, August 28, 2024 12:43 AM IST
കോൽക്കത്ത: 2024 ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ഫൈനൽ ചിത്രം തെളിഞ്ഞു. നിലവിലെ ചാന്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ ഫൈനലിൽ നേരിടും.
രണ്ടാം സെമിയിൽ മോഹൻ ബഗാൻ ബംഗളൂരു എഫ്സിയെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ 4-3നു മറികടന്നാണ് ഫൈനൽ ടിക്കറ്റെടുത്തത്. നിശ്ചിത സമയത്ത് 2-2 സമനിലയായതോടെ ഷൂട്ടൗട്ട് അരങ്ങേറി.
42-ാം മിനിറ്റിൽ സുനിൽ ഛേത്രിയുടെ ഗോളിൽ ബംഗളൂരു മുന്നിലെത്തി. വിനീത് വെങ്കിടേഷ് (50’) ബംഗളൂരുവിന്റെ ലീഡ് വർധിപ്പിച്ചു. എന്നാൽ, ദിമിത്രിയോസ് പെട്രാറ്റോസ് (68’), അനിരുദ്ധ് ഥാപ്പ (84’) എന്നിവരുടെ ഗോളുകളിലൂടെ ബഗാൻ സമനില സ്വന്തമാക്കുകയായിരുന്നു.
ഷില്ലോംഗ് ലാജോംഗിനെ മറുപടിയില്ലാത്ത മൂന്നു ഗോളിനു കീഴടക്കിയാണ് നോർത്ത് ഈസ്റ്റ് ഫൈനലിൽ പ്രവേശിച്ചത്. ശനിയാഴ്ചയാണ് ഫൈനൽ.