സ​ക്കാ​രി ഔട്ട്
സ​ക്കാ​രി ഔട്ട്
Monday, August 26, 2024 11:31 PM IST
ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് വ​നി​താ സിം​ഗി​ൾ​സി​ന്‍റെ ആ​ദ്യ റൗ​ണ്ടി​ൽ ഗ്രീ​ക്ക് താ​രം മ​രി​യ സ​ക്കാ​രി പ​രി​ക്കേ​റ്റു പു​റ​ത്ത്. ഒ​ന്പ​താം സീ​ഡാ​യ സ​ക്കാ​രി ചൈ​നീ​സ് താ​രം വാ​ങ് യ​ഫാ​നു​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ 6-2നു ​പി​ന്നി​ൽ​നി​ൽ​ക്കേ​യാ​ണ് പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് ഗ്രീ​ക്ക് താ​രം കോ​ർ​ട്ട് വി​ട്ട​ത്.

അ​തേ​സ​മ​യം, റ​ഷ്യ​യു​ടെ ഡാ​രി​യ ക​സ​ത്കി​ന ര​ണ്ടാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു. റൊ​മാ​നി​യ​യു​ടെ ജാ​ക്വ​ലി​ൻ ക്രി​സ്റ്റ്യ​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു കീ​ഴ​ട​ക്കി​യാ​ണ് ക​സ​ത്കി​ന​യു​ടെ മു​ന്നേ​റ്റം. സ്കോ​ർ: 6-2, 6-4. ക്രൊ​യേ​ഷ്യ​യു​ടെ ഡോ​ണ വെ​കി​ക് ഓ​സ്ട്രേ​ലി​യ​യു​ടെ കിം​ബ​ർ​ലി ബി​രെ​ലി​നെ 6-4, 6-4നു ​തോ​ൽ​പ്പി​ച്ച് ര​ണ്ടാം റൗ​ണ്ടി​ൽ ഇ​ടം​പി​ടി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.