നാപോളിക്കു ജയം
Monday, August 26, 2024 11:31 PM IST
നേപ്പിൾസ്: ഇറ്റാലിയൻ സീരി എ ഫുട്ബോൾ 2024-25 സീസണിൽ നാപോളിക്ക് ആദ്യജയം. സീസണിലെ ആദ്യമത്സരത്തിൽ പരാജയപ്പെട്ട നാപോളി, രണ്ടാം മത്സരത്തിൽ ബൊലോഗ്നയെ മറുപടിയില്ലാത്ത മൂന്നു ഗോളിനു തോൽപ്പിച്ചു.
സീസണിലെ ആദ്യമത്സരത്തിൽ വെറോണയോട് 3-0നു നാപോളി പരാജയപ്പെട്ടിരുന്നു.
മറ്റു മത്സരങ്ങളിൽ എംപോളി 2-1ന് എഎസ് റോമയെയും ടൊറിനൊ അതേ വ്യത്യാസത്തിൽ അത്ലന്റയേയും തോൽപ്പിച്ചു.