റാ​​വ​​ൽ​​പി​​ണ്ടി: പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ഒ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ബം​​ഗ്ലാ​​ദേ​​ശി​​നു ലീ​​ഡ്. ബം​​ഗ്ലാ​​ദേ​​ശി​​നെ വി​​ല​​കു​​റ​​ച്ചു​​ ക​​ണ്ട് 448 റ​​ണ്‍​സി​​ൽ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ഡി​​ക്ല​​യ​​ർ ചെ​​യ്ത പാ​​ക്കി​​സ്ഥാ​​ന്‍റെ അ​​ഹ​​ങ്കാ​​ര​​ത്തി​​നു​​ള്ള തി​​രി​​ച്ച​​ടി​​യാ​​യി​​രു​​ന്നു മൈ​​താ​​ന​​ത്തു ക​​ണ്ട​​ത്.

പാ​​ക്കി​​സ്ഥാ​​ന്‍റെ 448/6 ഡി​​ക്ല​​യേ​​ർ​​ഡ് എ​​ന്ന ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​നെ​​തി​​രേ ബം​​ഗ്ലാ​​ദേ​​ശ് 565 റ​​ണ്‍​സ് നേ​​ടി. 117 റ​​ണ്‍​സി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡാ​​ണ് സ​​ന്ദ​​ർ​​ശ​​ക​​ർ കെ​​ട്ടി​​പ്പൊ​​ക്കി​​യ​​ത്. ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നു ക്രീ​​സി​​ലെ​​ത്തി​​യ പാ​​ക്കി​​സ്ഥാ​​ൻ നാ​​ലാം​​ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 23 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ്.


സെ​​ഞ്ചു​​റി നേ​​ടി​​യ മു​​ഷ്ഫി​​ഖു​​ർ റ​​ഹീ​​മാ​​ണ് (191) ബം​​ഗ്ലാ​​ദേ​​ശി​​നെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡ് നേ​​ടാ​​ൻ സ​​ഹാ​​യി​​ച്ച​​ത്. 341 പ​​ന്ത് നേ​​രി​​ട്ടാ​​യി​​രു​​ന്നു മു​​ഷ്ഫി​​ഖു​​റി​​ന്‍റെ 191 റ​​ണ്‍​സ്. ഷാ​​ദ്മാ​​ൻ ഇ​​സ്ലാം (93), മെ​​ഹി​​ദി ഹ​​സ​​ൻ മി​​റാ​​സ് (77), ലി​​റ്റ​​ണ്‍ ദാ​​സ് (56), മൊ​​മി​​നു​​ൾ ഹ​​ഖ് (50) എ​​ന്നി​​വ​​ർ അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യി​​രു​​ന്നു.