അത്ലറ്റിക്കോ സമനില
Wednesday, August 21, 2024 12:45 AM IST
വിയ്യാറയൽ: രണ്ടു തവണ പിന്നിലായഅത്ലറ്റിക്കോ മാഡ്രിഡ് ലാ ലിഗ ഫുട്ബോൾ സീസണിലെ ആദ്യ മത്സരത്തിൽ വിയ്യാറയലുമായി 2-2 സമനിലയിൽ പിരിഞ്ഞു.
വിയ്യാറയലിന്റെ കളത്തിൽ നടന്ന മത്സരത്തിൽ അർനട്ട് ഡാൻജുമ (18’) ആതിഥേയരെ മുന്നിലെത്തിച്ചു. ഇതിനുള്ള മറുപടി രണ്ടു മിനിറ്റ് കഴിഞ്ഞ് മാർകോസ് ലൊറെന്റെയിലൂടെ അത്ലറ്റിക്കോ നൽകി.
എന്നാൽ 37-ാം മിനിറ്റിൽ കൊക്കെയുടെ ഓണ്‍ഗോൾ വിയ്യാറയലിനെ വീണ്ടും ലീഡിലെത്തിച്ചു. ആദ്യപകുതിയുടെ ഇടവേളയ്ക്കു പിരിയുമുന്പേ അലക്സാണ്ടർ സോർലത്ത് (45+5’) അത്ലറ്റിക്കോയുടെ സമനില ഗോൾ നേടി.
മറ്റൊരു മത്സരത്തിൽ റയൽ വയ്യാഡോലിഡ് 1-0ന് എസ്പാനിയോളിനെ തോൽപ്പിച്ചു.