തിയറി ഹെൻറി രാജിവച്ചു
Tuesday, August 20, 2024 12:54 AM IST
പാരീസ്: ഫ്രാൻസിന്റെ അണ്ടർ -21 ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനം തിയറി ഹെൻറി രാജിവച്ചു.
പാരീസ് ഒളിന്പിക്സ് ഫൈനലിൽ സ്പെയിനിനോടേറ്റ തോൽവിക്കു ദിവസങ്ങൾക്കുശേഷമാണ് രാജി. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് അദ്ദേഹത്തിന്റെ രാജിയെന്ന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. 2025 ജൂണ്‍ വരെയാണ് ഹെൻറിയുമായുള്ള കരാർ.
1998ലെ ലോകകപ്പ് നേടിയ ടീമിൽ അംഗമായ ഹെൻറി ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ രണ്ടാമനാണ്. ഒളിന്പിക്സിൽ ഹെൻറിയുടെ ടീമിന്റെ പ്രകടനം വലിയ പ്രശംസ നേടിയിരുന്നു.