ഷ​​മ​​ർ ഷോ
ഷ​​മ​​ർ ഷോ
Saturday, August 17, 2024 1:29 AM IST
പ്രൊ​​വി​​ഡ​​ൻ​​സ് (ഗ​​യാ​​ന): ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ അ​​ര​​ങ്ങേ​​റ്റ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ലെ പ്ര​​ക​​ട​​നം ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ​​യും ആ​​വ​​ർ​​ത്തി​​ച്ച് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് പേ​​സ് ബൗ​​ള​​ർ ഷ​​മ​​ർ ജോ​​സ​​ഫ്.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ ഷ​​മ​​ർ ജോ​​സ​​ഫ് അ​​ഞ്ചു വി​​ക്ക​​റ്റ് വീ​​ഴ്ത്തി. 33 റ​​ണ്‍​സി​​ന് അ​​ഞ്ചു വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ഷ​​മ​​ർ ജോ​​സ​​ഫി​​ന്‍റെ ബൗ​​ളിം​​ഗ് ആ​​ക്ര​​മ​​ണ​​ത്തി​​നു മു​​ന്നി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക നി​​ലം​​പൊ​​ത്തി.

സ​​ന്ദ​​ർ​​ശ​​ക​​രു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 54 ഓ​​വ​​റി​​ൽ 160ൽ ​​അ​​വ​​സാ​​നി​​ച്ചു. 60 പ​​ന്തി​​ൽ 38 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന 10-ാം ന​​ന്പ​​ർ ബാ​​റ്റ​​റാ​​യ ഡെ​​യ്ൻ പീ​​ഡാ​​യി​​രു​​ന്നു ദ​​ക്ഷി​​ണാ​​ഫ്രി​​ക്കയുടെ ടോ​​പ് സ്കോ​​റ​​ർ.


വി​​ൻ​​ഡീ​​സി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ വ​​ഴി​​യേ​​ത​​ന്നെ​​യാ​​യി​​രു​​ന്നു. 104 റ​​ണ്‍​സ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ വി​​ൻ​​ഡീ​​സി​​ന് ഒ​​ന്പ​​തു വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ടു. എ​​ന്നാ​​ൽ, ജേ​​സ​​ണ്‍ ഹോ​​ൾ​​ഡ​​റും (88 പ​​ന്തി​​ൽ 54 നോ​​ട്ടൗ​​ട്ട്) ഷ​​മ​​ർ ജോ​​സ​​ഫും (27 പ​​ന്തി​​ൽ 25) ചേ​​ർ​​ന്നു പ​​ത്താം വി​​ക്ക​​റ്റി​​ൽ 40 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി.

ഷ​​മ​​ർ പു​​റ​​ത്താ​​യ​​തോ​​ടെ വി​​ൻ​​ഡീ​​സ് ഇ​​ന്നിം​​ഗ്സ് 144ൽ ​​അ​​വ​​സാ​​നി​​ച്ചു. 10 ഇ​​ന്നിം​​ഗ്സി​​നി​​ടെ ഷ​​മ​​ർ ജോ​​സ​​ഫി​​ന്‍റെ അ​​ഞ്ചാം അ​​ഞ്ചു വി​​ക്ക​​റ്റ് പ്ര​​ക​​ട​​ന​​മാ​​ണ്. ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ​​യാ​​യി​​രു​​ന്നു വി​​ൻ​​ഡീ​​സ് പേ​​സ​​റി​​ന്‍റെ ആ​​ദ്യ​​ ര​​ണ്ട് അ​​ഞ്ചു വി​​ക്ക​​റ്റ് നേ​​ട്ട​​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.