മനു മടങ്ങി
Saturday, August 3, 2024 11:31 PM IST
പാരീസ്: 2024 ഒളിന്പിക്സിൽ മനു ഭാകറുടെ ഹാട്രിക് മെഡൽ മോഹം തകർന്നു. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഫൈനലിൽ മനുവിന് നാലാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. മൂന്ന് ഒളിന്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്ര നേട്ടം മനുവിന് നിർഭാഗ്യംകൊണ്ടു കൈവരിക്കാനായില്ല.
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലും മിക്സഡ് ടീമിൽ സരബ്ജോത് സിംഗിനൊപ്പം 10 മീറ്റർ എയർ പിസ്റ്റളിലും ഇന്ത്യക്കു രണ്ടു വെങ്കല മെഡലുകൾ സമ്മാനിച്ച മനുവിന് 25 മീറ്റർ ഫൈനലിൽ ഫോമിലെത്താനായില്ല.
മത്സരത്തിൽ രണ്ടും മൂന്നു സ്ഥാനങ്ങളിൽ പലപ്പോഴുമെത്തിയ ഇന്ത്യൻ ഷൂട്ടർക്ക് സ്ഥിരത നിലനിർത്താനാവാതെപോയി.