പാരീസ് ഒളിന്പിക്സിൽ കോവിഡ് ഭീതി
Wednesday, July 31, 2024 3:19 AM IST
പാരീസ്: നിരവധി കായികതാരങ്ങളുടെ പരിശോധനാഫലം പോസിറ്റീവായതോടെ പാരീസ് ഒളിന്പിക്സിൽ കോവിഡ് ഭീതി.
കോവിഡിനെത്തുടർന്ന് ഓസ്ട്രേലിയൻ നീന്തൽ താരം ലാനി പാല്ലിസ്റ്റർ മത്സരത്തിൽനിന്നു പിന്മാറി. വനിതകളുടെ 1500 മീറ്റർ ഫ്രീസ്റ്റൈലിൽ മെഡൽ പ്രതീക്ഷ പുലർത്തിയിരുന്ന താരമായിരുന്നു ലാനി.
മുറിയിൽ നിരീക്ഷണത്തിൽ കഴിയാനാണ് ഇവർക്കു ഡോക്ടർമാർ നൽകിയിരിക്കുന്ന നിർദേശം.