കൊ​​ളം​​ബോ: ഇ​​ന്ത്യ-​​ശ്രീ​​ല​​ങ്ക ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ലെ മൂ​​ന്നാ​​മ​​ത്തെ​​യും അ​​വ​​സാ​​ന​​ത്തെ​​യും മ​​ത്സ​​രം ഇ​​ന്ന്. ആ​​ദ്യ ര​​ണ്ടു മ​​ത്സ​​ര​​വും ജ​​യി​​ച്ച് ഇ​​ന്ത്യ പ​​ര​​ന്പ​​ര സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. ഇ​​ന്നും ജ​​യി​​ച്ച് പ​​ര​​ന്പ​​ര ജ​​യം സ​​ന്പൂ​​ർ​​ണ​​മാ​​ക്കു​​ക​​യാ​​ണ് സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​ത്തി​​ന്‍റെ ല​​ക്ഷ്യം.

ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ഓ​​പ്പ​​ണാ​​റാ​​യി ഇ​​റ​​ങ്ങി പൂ​​ജ്യ​​ത്തി​​നു പു​​റ​​ത്താ​​യ മ​​ല​​യാ​​ളി ബാ​​റ്റ​​ർ സ​​ഞ്ജു സാം​​സ​​ണ് ഒ​​ര​​വ​​സ​​രംകൂ​​ടി ന​​ല്കി​​യേ​​ക്കും.


ക​​ഴി​​ഞ്ഞ ര​​ണ്ടു മ​​ത്സ​​ര​​ത്തി​​ലും ശ്രീ​​ല​​ങ്ക​​യു​​ടെ മു​​ൻ​​നി​​ര​​യി​​ലെ പാ​​ഥും നി​​സാ​​ങ്ക, കു​​ശാ​​ൽ പെ​​രേ​​ര, കു​​ശാ​​ൽ മെ​​ൻ​​ഡി​​സ് എ​​ന്നി​​വ​​ർ മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്തി. എ​​ന്നാ​​ൽ മ​​ധ്യ​​നി​​ര​​യി​​ലെ മോ​​ശം പ്ര​​ക​​ട​​ന​​മാ​​ണ് ല​​ങ്ക​​യ്ക്കു ത​​ല​​വേ​​ദ​​ന സൃ​​ഷ്ടി​​ക്കു​​ന്ന​​ത്.