റീബൗണ്ട് റീയൂണിയനു തുടക്കമായി
Sunday, July 14, 2024 12:51 AM IST
കൊച്ചി: രാജ്യത്തെ മുൻ ബാസ്കറ്റ്ബോൾ കളിക്കാരുടെയും പരിശീലകരുടെയും കൂട്ടായ്മയായ റീബൗണ്ട് റീയൂണിയന് ഇന്നലെ തുടക്കമായി.
കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഇവർ സമ്മേളിച്ചു. ഒളിന്പ്യൻ എൻ. അമർനാഥ് (സ്വാമി നടേശാനന്ദ സരസ്വതി) മുഖ്യാതിഥിയായി.
ഇതേത്തുടർന്ന് വിവിധ കാറ്റഗറിയിലുള്ള ബാസ്കറ്റ്ബോൾ മത്സരങ്ങളും നടന്നു. റീയൂണിയൻ ഇന്ന് സമാപിക്കും. മുൻ ബാസ്കറ്റ്ബോൾ താരവും സിനിമാ സംവിധായകനുമായ സിബി മലയിൽ സെലിബ്രിറ്റി മാച്ചിൽ വിശിഷ്ടാതിഥിയായി.