അൽകരാസ് ഫൈനലിൽ
Saturday, July 13, 2024 12:56 AM IST
ലണ്ടൻ: വിംബിൾഡണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ നിലവിലെ ചാന്പ്യനായ സ്പെയിനിന്റെ കാർലോസ് അൽകരാസ് ഫൈനലിൽ.
സെമിയിൽ റഷ്യയുടെ ഡാനിൽ മെദ്വദേവിനെതിരേ തിരിച്ചുവരവ് ജയം സ്വന്തമാക്കിയായിരുന്നു അൽകരാസ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷം സ്പാനിഷ് താരം ശക്തമായി തിരിച്ചെത്തി 6-7 (1-7), 6-3, 6-4, 6-4നു ജയം സ്വന്തമാക്കുകയായിരുന്നു.
വിംബിൾഡണിൽ അൽകരാസിന്റെ തുടർച്ചയായ രണ്ടാം ഫൈനലാണ്. 2024 ഫ്രഞ്ച് ഓപ്പണ്‍ ജേതാവാണ് സ്പാനിഷ് താരം.
വനിതാ ഫൈനൽ
വനിതാ സിംഗിൾസ് ഫൈനൽ ഇന്ന് അരങ്ങേറും. ഇറ്റലിയുടെ ജാസ്മിൻ പൗളിനിയും ചെക് റിപ്പബ്ലിക്കിന്റെ ബാർബൊറ ക്രെജിക്കോവയും തമ്മിലാണ് കിരീട പോരാട്ടം. 2021 ഫ്രഞ്ച് ഓപ്പണ്‍ ജേതാവാണ് ക്രെജിക്കോവ. പൗളിനി 2024 ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിസ്റ്റാണ്.