കോ​ട്ട​യം: സ്‌​പോ​ര്‍​ട്‌​സി​നെ ജീ​വ​ശ്വാ​സ​മാ​ക്കി​യ ദ്രോ​ണാ​ചാ​ര്യ കെ.​പി. തോ​മ​സ് മാ​ഷ് പ​രി​ശീ​ല​ന രം​ഗ​ത്തു​നി​ന്നും വി​ര​മി​ക്കു​ന്നു.

നീ​ണ്ട 61 വ​ര്‍​ഷ​ത്തെ കാ​യി​ക ത​പ​സ്യ​ക്കു ശേ​ഷ​മാ​ണ് വി​ര​മി​ക്ക​ൽ. 16 വ​ര്‍​ഷം സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി വി​ദ്യാ​ഭ്യാ​സ ജി​ല്ല ഒ​ന്നാം സ്ഥാ​ന​വും കോരുത്തോട് മി​ക​ച്ച സ്‌​കൂ​ളാ​യും കിരീടം ക​ര​സ്ഥ​മാ​ക്കി​യ​തും മാ​ഷി​ന്‍റെ പ​രി​ശീ​ല​ന​ത്തി​ലാ​ണ്. നാ​ളെ​യാ​ണ് വി​ര​മി​ക്ക​ൽ ച​ട​ങ്ങ്.