ഹാം​ബ​ർ​ഗ്: ശ​ക്ത​രാ​യ ചെ​ക് റി​പ്പ​ബ്ലി​ക്കി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ജോ​ർ​ജി​യ. യൂ​റോ ക​പ്പ് ഫു​ട്ബോ​ൾ ഗ്രൂ​പ്പ് എ​ഫി​ൽ ത​ങ്ങ​ളു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ജോ​ർ​ജി​യ​യും ചെ​ക് റി​പ്പ​ബ്ലി​ക്കും 1-1ന് ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

മ​ത്സ​ര​ത്തി​ൽ ജോ​ർ​ജ് മി​ക്കൗ​താ​ഡ്സെ (45+4’) പെ​നാ​ൽ​റ്റി​യി​ലൂ​ടെ ജോ​ർ​ജി​യ​യെ മു​ന്നി​ലെ​ത്തി​ച്ചു. യൂ​റോ​യി​ൽ ആ​ദ്യ ജ​യം മോ​ഹി​ച്ചു നീ​ങ്ങി​യ ജോ​ർ​ജി​യ​യു​ടെ വ​ല 59-ാം മി​നി​റ്റി​ൽ പാ​ട്രി​ക് ഷി​ക് കു​ലു​ക്കി.


മ​ത്സ​ര​ത്തി​ൽ ല​ക്ഷ്യ​ത്തി​ലേ​ക്ക് 12 ഷോ​ട്ടു​ക​ളാ​ണ് ചെ​ക് പാ​യി​ച്ച​ത്. 1980 യൂ​റോ​യ്ക്കു​ശേ​ഷം ഇ​ത്ര​യും ഷോ​ട്ട് പാ​യി​ച്ചി​ട്ടും ജ​യി​ക്കാ​തെ പോ​കു​ന്ന ആ​ദ്യ ടീ​മെ​ന്ന റി​ക്കാ​ർ​ഡ് ചെ​ക് സ്വ​ന്ത​മാ​ക്കി.