വിൻഡീസ് വിൻ
Wednesday, June 19, 2024 12:22 AM IST
സെന്റ് ലൂസിയ: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ആതിഥേയരായ വെസ്റ്റ് ഇൻഡീസിനു ജയം.
ഗ്രൂപ്പ് സിയിൽ വെസ്റ്റ് ഇൻഡീസ് 104 റണ്‍സിന് അഫ്ഗാനിസ്ഥാനെ തകർത്തു. ഗ്രൂപ്പ് ചാന്പ്യനെ നിശ്ചയിച്ച പോരാട്ടമായിരുന്നു ഇത്. എന്നാൽ, മുൻനിശ്ചയിച്ച സീഡിംഗ് ആയതിനാൽ ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്തായെങ്കിലും വെസ്റ്റ് ഇൻഡീസ് സൂപ്പർ എട്ട് ഗ്രൂപ്പ് രണ്ടിലാണ്. സ്കോർ: വെസ്റ്റ് ഇൻഡീസ് 218/5 (20). അഫ്ഗാനിസ്ഥാൻ 114 (16.2).