സ്റ്റേ​​​​ഡി​​​​യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ
സ്റ്റേ​​​​ഡി​​​​യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ
Friday, June 14, 2024 1:17 AM IST
ഒ​​​​ളി​​​​ന്പി​​​​ക് സ്റ്റേ​​​​ഡി​​​​യം -ബെ​​​​ർ​​​​ലി​​​​ൻ, ക​​​​പ്പാ​​​​സി​​​​റ്റി -71,000

2006 ലോ​​​​ക​​​​ക​​​​പ്പ് ഫൈ​​​​ന​​​​ലി​​​​ന് വേ​​​​ദി​​​​യാ​​​​യി. 1985 മു​​​​ത​​​​ൽ എ​​​​ല്ലാ ജ​​​​ർ​​​​മ​​​​ൻ ക​​​​പ്പ് ഫൈ​​​​ന​​​​ലും ന​​​​ട​​​​ക്കു​​​​ന്ന​​​​ത് ഇ​​​​വി​​​​ടെ​​​​യാ​​​​ണ്. മ​​​​റ്റ് സ്റ്റേ​​​​ഡി​​​​യ​​​​ങ്ങ​​​​ളെ വ​​​​ച്ചു​​​​നോ​​​​ക്കി​​​​യാ​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ കാ​​​​ണി​​​​ക​​​​ളെ ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന സ്റ്റേ​​​​ഡി​​​​യം. യൂ​​​​റോ 2024ന്‍റെ ജൂ​​​​ലൈ 14ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന ഫൈ​​​​ന​​​​ൽ ഇ​​​​വി​​​​ടെ​​​​യാ​​​​ണ്. മൂ​​​​ന്നു ഗ്രൂ​​​​പ്പ് ഘ​​​​ട്ട മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളും ഒ​​​​രു പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​ർ മ​​​​ത്സ​​​​ര​​​​വും ഒ​​​​രു ക്വാ​​​​ർ​​​​ട്ട​​​​ർ മ​​​​ത്സ​​​​ര​​​​വും ഒ​​​​ളി​​​​ന്പി​​​​ക് സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കും.

കൊ​​​​ളോ​​​​ണ്‍ സ്റ്റേ​​​​ഡി​​​​യം, ക​​​​പ്പാ​​​​സി​​​​റ്റി- 43000

ജ​​​​ർ​​​​മ​​​​നി​​​​യു​​​​ടെ വ​​​​നി​​​​താ ക​​​​പ്പ് ഫൈ​​​​ന​​​​ൽ 2010 മു​​​​ത​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന സ്റ്റേ​​​​ഡി​​​​യം. നാ​​​​ലു ഗ്രൂ​​​​പ്പ് ഘ​​​​ട്ട മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും ഒ​​​​രു പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​ർ മ​​​​ത്സ​​​​ര​​​​ത്തി​​​​ലും വേ​​​​ദി​​​​യൊ​​​​രും.

ബി​​​​വി​​​​ബി സ്റ്റേ​​​​ഡി​​​​യം-​​​​ഡോ​​​​ർ​​​​ട്മു​​​​ണ്ട്, ക​​​​പ്പാ​​​​സി​​​​റ്റി- 62,000

യൂ​​​​റോ 2024 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളൊ​​​​രു​​​​ക്കു​​​​ന്ന വ​​​​ലി​​​​യ സ്റ്റേ​​​​ഡി​​​​യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്ന്. നാ​​​​ലു ഗ്രൂ​​​​പ്പ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളും ഒ​​​​രു പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​ർ മ​​​​ത്സ​​​​ര​​​​വും ഒ​​​​രു സെ​​​​മി ഫൈ​​​​ന​​​​ലും ഇ​​​​വി​​​​ടെ ന​​​​ട​​​​ക്കും.

ഡുസ​​​​ൽ​​​​ഡോ​​​​ർ​​​​ഫ് അ​​​​രീ​​​​ന, ക​​​​പ്പാ​​​​സി​​​​റ്റി-47,000

ആ​​​​ദ്യ​​​​മാ​​​​യി ഒ​​​​രു പ്ര​​​​ധാ​​​​ന ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​നു വേ​​​​ദി​​​​യാ​​​​കു​​​​ന്നു. മൂ​​​​ന്നു ഗ്രൂ​​​​പ്പ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളും ഒ​​​​രു പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​ർ മ​​​​ത്സ​​​​ര​​​​വും ഒ​​​​രു ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ലി​​​​നും വേ​​​​ദി​​​​യാ​​​​കു​​​​ന്നു.

മ്യൂ​​​​ണി​​​​ക് ഫു​​​​ട്ബോ​​​​ൾ അ​​​​രീ​​​​ന, ക​​​​പ്പാ​​​​സി​​​​റ്റി -66,000

യൂ​​​​റോ​​​​പ്യ​​​​ൻ ക്ല​​​​ബ് ഫു​​​​ട്ബോ​​​​ളി​​​​ന്‍റെ പ​​​​ല അ​​​​വി​​​​സ്മ​​​​ര​​​​ണീ​​​​യ​​​​ പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ​​​​യും വേ​​​​ദി. 2012 ചാ​​​​ന്പ്യ​​​​ൻ​​​​സ് ലീ​​​​ഗ് ന​​​​ട​​​​ന്നു. ഈ ​​​​സ്റ്റേ​​​​ഡി​​​​യം നാ​​​​ലു ഗ്രൂ​​​​പ്പ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും ഒ​​​​രു പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​ർ, ഒ​​​​രു സെ​​​​മി ഫൈ​​​​ന​​​​ൽ മ​​​​ത്സ​​​​ര​​​​ത്തി​​​​നും വേ​​​​ദി​​​​യാ​​​​കും.

ഫ്രാ​​​​ങ്ക്ഫ​​​​ർ​​​​ട്ട് അ​​​​രീ​​​​ന, ക​​​​പ്പാ​​​​സി​​​​റ്റി-47,000

യൂ​​​​റോ 1988ലെ​​​​യും 2006 ലോ​​​​ക​​​​ക​​​​പ്പി​​​​ലെ​​​​യും മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി. യൂ​​​​റോ 2024ലെ ​​​​നാ​​​​ലു ഗ്രൂ​​​​പ്പ് ഘ​​​​ട്ട മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളും ഒ​​​​രു പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​ർ മ​​​​ത്സ​​​​ര​​​​വും ന​​​​ട​​​​ക്കും.

ഷാൽക്കെ സ്റ്റേഡിയം, ഗെൽസൻകീർഹെൻ, ക​​​​പ്പാ​​​​സി​​​​റ്റി- 50,000

ഇ​​​​വി​​​​ടമാ​​​​ണ് 2006 ലോ​​​​ക​​​​ക​​​​പ്പി​​​​ൽ പോ​​​​ർ​​​​ച്ചു​​​​ഗ​​​​ലും ഇം​​​​ഗ്ല​​​​ണ്ടും ത​​​​മ്മി​​​​ലു​​​​ള്ള ചൂ​​​​ടേ​​​​റി​​​​യ ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ൽ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന് ആ​​​​തി​​​​ഥേ​​​​യ​​​​ത്വം വ​​​​ഹി​​​​ച്ച​​​​ത്. ഗ്രൂ​​​​പ്പ് ഘ​​​​ട്ട​​​​ത്തി​​​​ലെ മൂ​​​​ന്നും ഒ​​​​രു പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​ർ മ​​​​ത്സ​​​​ര​​​​ത്തി​​​​നും വേ​​​​ദി​​​​യാ​​​​കു​​​​ന്നു.

ഫോ​​​​ക്സ്പാ​​​​ർ​​​​ക്ക് സ്റ്റേഡി​​​​യം ഹാം​​​​ബ​​​​ർ​​​​ഗ്, ക​​​​പ്പാ​​​​സി​​​​റ്റി 49,000

1988ലെ ​​​​യൂ​​​​റോ ക​​​​പ്പ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും 1974ലെ​​​​യും 2006ലെ​​​​യും ലോ​​​​ക​​​​ക​​​​പ്പു​​​​ക​​​​ൾ​​​​ക്കും വേദിയാ​​​​യി. നാ​​​​ലു ഗ്രൂ​​​​പ്പ് ഘ​​​​ട്ട മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളും ഒ​​​​രു ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ൽ മ​​​​ത്സ​​​​ര​​​​വും ന​​​​ട​​​​ക്കും.

സ്റ്റു​​​​ട്ഗ​​​​ർ​​​​ട്ട് അ​​​​രീ​​​​ന, ക​​​​പ്പാ​​​​സി​​​​റ്റി -51,000

1988ലെ ​​​​യൂ​​​​റോ ക​​​​പ്പ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും 1974ലെ​​​​യും 2006ലെ​​​​യും ലോ​​​​ക​​​​ക​​​​പ്പു​​​​ക​​​​ൾ​​​​ക്കും വേദിയാ​​​​യി. നാ​​​​ലു ഗ്രൂ​​​​പ്പ് ഘ​​​​ട്ട മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളും ഒ​​​​രു ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ൽ മ​​​​ത്സ​​​​ര​​​​വും ന​​​​ട​​​​ക്കും.

ലൈ​​​​പ്സി​​​​ഗ് സ്റ്റേ​​​​ഡി​​​​യം, ക​​​​പ്പാ​​​​സി​​​​റ്റി - 40,000

2004ൽ ​​​​നി​​​​ർ​​​​മി​​​​ത​​​​മാ​​​​യ സ്റ്റേ​​​​ഡി​​​​യം. പ​​​​ഴ​​​​യ പ​​​​ശ്ചി​​​​മ ജ​​​​ർ​​​​മനി​​​​യു​​​​ടെ ഭാ​​​​ഗ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ്റ്റേ​​​​ഡി​​​​യം. മൂ​​​​ന്നു ഗ്രൂ​​​​പ്പ് ഘ​​​​ട്ട മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും ഒ​​​​രു പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​ർ മ​​​​ത്സ​​​​ര​​​​ത്തി​​​​നും ആ​​​​തി​​​​ഥേ​​​​യ​​​​രാ​​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.