മഴയും വെയിലും
Wednesday, June 5, 2024 1:08 AM IST
ബ്രിഡ്ജ്ടൗൺ/ഡാളസ്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലെ ഇംഗ്ലണ്ട് x സ്കോട്ലൻഡ് മത്സരം മഴയിൽ കുതിർന്നപ്പോൾ മറ്റൊരു പോരാട്ടത്തിൽ നെതർലൻഡ്സ് 106 റൺസിന് നേപ്പാളിനെ പുറത്താക്കി.
ബ്രിഡ്ജ്ടൗണിൽ മഴ കളി മുടക്കുമ്പോൾ ഇംഗ്ലണ്ടിന് എതിരേ സ്കോട്ലൻഡ് മികച്ച നിലയിൽ ആയിരുന്നു.
ടേസ് നേടി ആദ്യം ക്രീസിലെത്തിയ സ്കോട്ലൻഡ് 6.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 51 റൺസ് എടുത്തപ്പോൾ വീണ്ടും മഴ എത്തി. ഗ്രൂപ്പ് ബിയിലെ ഈ മത്സരം മഴയെത്തുടർന്ന് വൈകിയായിരുന്നു തുടങ്ങിയത്.
ഡാളസിൽ ഗ്രൂപ്പ് ഡിയിലെ പോരാട്ടത്തിൽ നെതർലൻഡ്സ് 19.2 ഓവറിൽ നേപ്പാളിനെ 106ന് പുറത്താക്കി. ക്യാപ്റ്റൻ രോഹിത് പൗഡൽ (35) ആണ് നേപ്പാളിന്റെ ടോപ് സ്കോറർ. നെതർലൻഡ്സിനു വേണ്ടി ടിം പ്രിങ്കിൾ, ലോഗൻ വാൻ ബീക്ക് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.