സിം​ഗ​പ്പു​ര്‍: സിം​ഗ​പ്പു​ര്‍ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ ഡ​ബി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ ട്രീ​സ ജോ​ളി-​ഗാ​യ​ത്രി ഗോ​പി​ച​ന്ദ് സ​ഖ്യ​ത്തി​ന്‍റെ അ​ട്ടി​മ​റി ജൈ​ത്ര​യാ​ത്ര തു​ട​രു​ന്നു.

ര​ണ്ടാം സീ​ഡാ​യ ദ​ക്ഷി​ണ​കൊ​റി​യ​യു​ടെ ബീ​ക് ഹ​ന-ലീ ​സൊ ഹി ​സ​ഖ്യ​ത്തെ മൂ​ന്ന് ഗെ​യിം നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ കീ​ഴ​ട​ക്കി ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ച ട്രീ​സ-ഗാ​യ​ത്രി സ​ഖ്യം മ​റ്റൊ​രു അ​ട്ടി​മ​റി​യി​ലൂ​ടെ സെ​മി ഫൈ​ന​ലി​ല്‍. ആ​റാം സീ​ഡാ​യ ദ​ക്ഷി​ണ​കൊ​റി​യ​യു​ടെ കിം ​സൊ യോ​ങ്-കോ​ങ് ഹീ ​യോ​ങ് സ​ഖ്യ​ത്തെ​യാ​ണ് ക്വാ​ര്‍​ട്ട​റി​ല്‍ ഇ​ന്ത്യ​ന്‍ സ​ഖ്യം ത​ക​ര്‍​ത്ത​ത്.


ഒ​രു മ​ണി​ക്കൂ​ര്‍ 19 മി​നി​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ 18-21, 21-19, 24-22നാ​യി​രു​ന്നു ട്രീ​സ - ഗാ​യ​ത്രി കൂ​ട്ടു​കെ​ട്ടി​ന്‍റെ ജ​യം. ക​ണ്ണൂ​ര്‍ പു​ളി​ങ്ങോം സ്വ​ദേ​ശി​യാ​ണ് ട്രീ​സ ജോ​ളി. പു​ല്ലേ​ല ഗോ​പി​ച​ന്ദി​ന്‍റെ മ​ക​ളാ​ണ് ഗാ​യ​ത്രി.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലും യോ​ങ് - കോ​ങ് സ​ഖ്യ​ത്തെ ഇ​ന്ത്യ​ന്‍ കൂ​ട്ടു​കെ​ട്ട് തോ​ല്‍​പ്പി​ച്ചി​രു​ന്നു. സെ​മി​യി​ല്‍ പ്ര​വേ​ശി​ച്ച​തോ​ടെ ഇ​രു​വ​രും വെ​ങ്ക​ലം ഉ​റ​പ്പാ​ക്കി. സിം​ഗ​പ്പു​ര്‍ ഓ​പ്പ​ണി​ല്‍ മെ​ഡ​ല്‍ ഉ​റ​പ്പി​ച്ച ഏ​ക ഇ​ന്ത്യ​ക്കാ​രും ഇ​വ​രാ​ണ്.