പ്രജ്ഞാനന്ദം
Wednesday, May 29, 2024 12:26 AM IST
സ്റ്റാവഞ്ചര്‍ (നോര്‍വെ): ഇന്ത്യയുടെ ആർ. പ്രജ്ഞാനന്ദ, കൊനേരു ഹംപി എന്നിവര്‍ക്ക് നോര്‍വെ ചെസ് ടൂര്‍ണമെന്റിൽ ആദ്യ ജയം. ഫ്രാന്‍സിന്റെ ഫിറോസ്ജ അലിറേസയെയാണ് പ്രജ്ഞാനന്ദ തോല്‍പ്പിച്ചത്.
വനിതാ വിഭാഗത്തില്‍ ഹംപി സ്വീഡന്റെ പിയാ ക്രാമ്ലിംഗിനെ കീഴടക്കി. അതേസമയം, പ്രജ്ഞാനന്ദയുടെ സഹോദരി ആർ. വൈശാലി ചൈനയുടെ ജു വെന്ജുനിനോട് പരാജയപ്പെട്ടു. വനിതാ ലോക ചാമ്പ്യനാണ് വെന്‍ജുൻ.
പുരുഷ വിഭാഗത്തില്‍ നിലവിലെ ലോക ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറെന് ആദ്യ റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരമായ നോര്‍വെയുടെ മാഗ്നസ് കാള്‍സണുമായി സമനിലയില്‍ പിരിഞ്ഞു.