ക്രിസ്റ്റ്യാനോ റൊണാൾഡോ , റിക്കാര്‍ഡ് cr7
Wednesday, May 29, 2024 12:26 AM IST
റിയാദ്: സൗദി പ്രൊ ലീഗ് ഫുട്ബോള്‍ 2023-24 സീസണില്‍ ഗോളടിയില്‍ റിക്കാര്‍ഡ് കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
35 ഗോളുകളുമായി ഒരു ലീഗ് സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരനെന്ന റിക്കാര്‍ഡാണ് മുപ്പത്തൊമ്പതുകാരനായ റൊണാള്‍ഡോ കുറിച്ചത്. മുന്‍ അല്‍ നസര്‍ ഫോര്‍വേഡ് അബ്ദര്‍റസാഖ് ഹംദല്ല 2018-19 സീസണില്‍ നേടിയ 34 ഗോള്‍ എന്ന റിക്കാര്‍ഡാണ് പോര്‍ച്ചുഗൽ താരം മറികടന്നത്.
നാല് ലീഗില്‍ ടോപ്
ഇതോടെ നാല് രാജ്യങ്ങളിലെ ഒന്നാം ഡിവിഷന് ലീഗുകളില്‍ ടോപ് സ്കോറാകുന്ന ആദ്യ കളിക്കാരന് എന്ന റിക്കാര്‍ഡും റൊണാള്‍ഡോ സ്വന്തമാക്കി. സ്പെയിനില്‍ റയല്‍ മാഡ്രിഡിനൊപ്പം ലാ ലിഗയില്‍ മൂന്നു തവണയും ഇംഗ്ലണ്ടില്‍ മാഞ്ച്റ്റര്‍ യുണൈറ്റഡിനൊപ്പം പ്രീമിയര്‍ ലീഗിലും ഇറ്റലിയില്‍ സിരി എയില്‍ യുവന്റസിനൊപ്പവും (ഓരോ തവണ വീതം) സിആര്‍7 ടോപ് സ്കോറായി.
പോര്‍ച്ചുഗീസ് നായകന്റെ ഇരട്ട ഗോള്‍ മികവില്‍ ലീഗിലെ അവസാന മത്സരത്തില്‍ അല്‍ നസര്‍ 4-2ന് അല്‍ ഇത്തിഹാദിനെ പരാജയപ്പെടുത്തി.
ചരിത്ര നേട്ടത്തിനു പിന്നാലെ ‘ഞാന്‍ റിക്കാര്‍ഡുകളെ പിന്തുടരാറില്ല, റിക്കാര്‍ഡുകള്‍ എന്നെയാണ് പിന്തുടരുന്നത്' എന്ന റൊണാള്‍ഡോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായി.