ചെ​​ന്നൈ: ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് 2024 സീ​​സ​​ണ്‍ ചാ​​ന്പ്യ​​ൻ ടീ​​മി​​ന് സ​​മ്മാ​​ന​​ത്തു​​ക​​യാ​​യി ല​​ഭി​​ക്കു​​ക 20 കോ​​ടി രൂ​​പ. ഫൈ​​ന​​ലി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട് ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​കു​​ന്ന ടീ​​മി​​നും ല​​ഭി​​ക്കും കോ​​ടി​​ക​​ൾ. 13 കോ​​ടി രൂ​​പ​​യാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​ർ​​ക്ക്.

ക്വാ​​ളി​​ഫ​​യ​​ർ ര​​ണ്ടി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട് മൂ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്ത സ​​ഞ്ജു സാം​​സ​​ന്‍റെ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​ന് ഏ​​ഴ് കോ​​ടി​​യും പ്ലേ ​​ഓ​​ഫ് എ​​ലി​​മി​​നേ​​റ്റ​​റി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട് നാ​​ലാം സ്ഥാ​​ന​​ക്കാ​​രാ​​യ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​ന് 6.5 കോ​​ടി രൂ​​പ​​യും ല​​ഭി​​ക്കും.


ഓ​​റ​​ഞ്ച് ക്യാ​​പ് (ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ റ​​ണ്‍​സ്), പ​​ർ​​പ്പി​​ൾ ക്യാ​​പ് (ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​ക്ക​​റ്റ്) നേ​​ടു​​ന്ന താ​​ര​​ങ്ങ​​ൾ​​ക്ക് 15 ല​​ക്ഷം വീ​​ത​​മാ​​ണ് സ​​മ്മാ​​ന​​ത്തു​​ക. എ​​മേ​​ർ​​ജിം​​ഗ് പ്ലെ​​യ​​ർ ഓ​​ഫ് ദ ​​ടൂ​​ർ​​ണ​​മെ​​ന്‍റാ​​കു​​ന്ന ക​​ളി​​ക്കാ​​ര​​ന് 20 ല​​ക്ഷം രൂ​​പ ല​​ഭി​​ക്കും.