റിങ്കുവിന് വെങ്കലം
Saturday, May 25, 2024 1:10 AM IST
കോബെ (ജപ്പാൻ): ലോക പാരാ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ എഫ്46 വിഭാഗത്തിൽ ഇന്ത്യയുടെ റിങ്കുവിന് വെങ്കലം.
നാലാം ശ്രമത്തിൽ 62.77 മീറ്റർ ജാവലിൻ എറിഞ്ഞാണ് റിങ്കു വെങ്കലത്തിലെത്തിയത്. ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ 13-ാമത്തെ മെഡലാണ്. മെഡൽ നിലയിൽ ഇന്ത്യ (അഞ്ച് സ്വർണം, നാലു വെള്ളി, നാലു വെങ്കലം) ആറാം സ്ഥാനത്താണ്.