ദക്ഷിണ മേഖലാ യൂത്ത് വോളി: ആലപ്പുഴയും പത്തനംതിട്ടയും ജേതാക്കൾ
Tuesday, May 21, 2024 1:23 AM IST
പുത്തൻവേലിക്കര: സമന്വയ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 39-ാമത് ദക്ഷിണ മേഖലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആലപ്പുഴയും പത്തനംതിട്ടയും ജേതാക്കളായി.
പുരുഷ വിഭാഗത്തിൽ കോട്ടയത്തെ 25-21, 25-19, 25-22 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് ആലപ്പുഴ വിജയിച്ചത്. വനിതാ വിഭാഗത്തിൽ എറണാകുളത്തെ 25 -18, 25 -17, 21 - 25, 25 - 21 നു പരാജയപ്പെടുത്തിയാണ് പത്തനംതിട്ട കിരീടം നേടിയത്.