ദീക്ഷയ്ക്ക് റിക്കാർഡ്
Monday, May 13, 2024 12:46 AM IST
ലോസ് ആഞ്ചലസ്: മധ്യപ്രദേശുകാരിയായ കെ.എം. ദീക്ഷയ്ക്ക് 1500 മീറ്ററിൽ ദേശീയ റിക്കാർഡ്. ലോസ് ആഞ്ചലസിൽ നടന്ന സൗണ്ട് റണ്ണിംഗ് ട്രാക്ക് ഫെസ്റ്റിവലിൽ 4:04.78 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഇരുപത്തഞ്ചുകാരിയായ ദീക്ഷ ദേശീയ റിക്കാർഡ് സ്വന്തമാക്കിയത്. ഹീറ്റ് ഒന്നിൽ മത്സരിച്ച ദീക്ഷ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
2021ൽ ഹർമിലൻ ബെയിൻസ് ദേശീയ ഓപ്പണ്‍ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ കുറിച്ച 4:05.39 സെക്കൻഡ് ഇതോടെ റിക്കാർഡ് ബുക്കിൽനിന്ന് അപ്രത്യക്ഷമായി.