ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പേ​​സ് ഇ​​തി​​ഹാ​​സം ജ​​യിം​​സ് ആ​​ൻ​​ഡേ​​ഴ്സ​​ണ്‍ ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ചു. ജൂ​​ലൈ 10 മു​​ത​​ൽ 14 വ​​രെ ലോ​​ഡ്സി​​ൽ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രേ ന​​ട​​ക്കു​​ന്ന ആ​​ദ്യടെ​​സ്റ്റ് ആ​​യി​​രി​​ക്കും ത​​ന്‍റെ അ​​വ​​സാ​​ന മ​​ത്സ​​ര​​മെ​​ന്ന് നാ​​ൽ​​പ്പ​​ത്തി​​ര​​ണ്ടു​​കാ​​ര​​നാ​​യ ആ​​ൻ​​ഡേ​​ഴ്സ​​ണ്‍ സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ലൂ​​ടെ അ​​റി​​യി​​ച്ചു.

22 വ​​ർ​​ഷം നീ​​ണ്ട രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റ് ക​​രി​​യ​​റി​​നാ​​ണ് ജി​​മ്മി എ​​ന്നു വി​​ളി​​ക്ക​​പ്പെ​​ടു​​ന്ന ജ​​യിം​​സ് ആ​​ൻ​​ഡേ​​ഴ്സ​​ണ്‍ വി​​രാ​​മ​​മി​​ടു​​ന്ന​​ത്. 2003 മേ​​യി​​ൽ സിം​​ബാ​​ബ്‌വെ​​യ്ക്ക് എ​​തി​​രേ ലോ​​ഡ്സി​​ൽ ആ​​യി​​രു​​ന്നു ആ​​ൻ​​ഡേ​​ഴ്സ​​ന്‍റെ ടെ​​സ്റ്റ് അ​​ര​​ങ്ങേ​​റ്റം.


1000 വി​​ക്ക​​റ്റ്?

രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ 1000 വി​​ക്ക​​റ്റ് എ​​ന്ന നേ​​ട്ട​​ത്തി​​ലേ​​ക്ക് ആ​​ൻ​​ഡേ​​ഴ്സ​​ന് 13 എ​​ണ്ണ​​ത്തി​​ന്‍റെ അ​​ക​​ലം മാ​​ത്ര​​മാ​​ണു​​ള്ള​​ത്. 187 ടെ​​സ്റ്റി​​ൽനി​​ന്ന് 700ഉം 194 ​​ഏ​​ക​​ദി​​ന​​ത്തി​​ൽ​​നി​​ന്ന് 269ഉം 19 ​​ട്വ​​ന്‍റി-20​​യി​​ൽനി​​ന്ന് 18ഉം ​​വി​​ക്ക​​റ്റ് ഇം​​ഗ്ലീ​​ഷ് താ​​രം സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ 1000 വി​​ക്ക​​റ്റ് നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത് സ്പി​​ന്ന​​ർ​​മാ​​രാ​​യ ശ്രീ​​ല​​ങ്ക​​യു​​ടെ മു​​ത്ത​​യ്യ മു​​ര​​ളീ​​ധ​​ര​​നും (1347) ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഷെ​​യ്ൻ വോ​​ണും (1001) മാ​​ത്ര​​മാ​​ണ്. 987 വി​​ക്ക​​റ്റു​​മാ​​യി മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ് ആ​​ൻ​​ഡേ​​ഴ്സ​​ണ്‍.