തോൽക്കാതെ ലെവർകൂസെൻ
Saturday, April 20, 2024 2:18 AM IST
ലണ്ടൻ: തുടർച്ചയായ 44-ാം മത്സരവും തോൽക്കാതെ ബുണ്ടസ് ലിഗ ചാന്പ്യന്മാരായ ബെയർ ലെവർകൂസെൻ.
യൂറോപ്പ ലീഗ് രണ്ടാംപാദ ക്വാർട്ടർ ഫൈനലിൽ ലെവർകൂസെൻ 1-1ന് വെസ്റ്റ് ഹാം യുണൈറ്റഡുമായി സമനിലയിൽ പിരിഞ്ഞു. ഇരുപാദങ്ങളിലുമായി 3-1ന്റെ ജയമാണ് ലെവർകൂസെൻ നേടിയത്. സെമിയിൽ എഎസ് റോമയാണ് ലെവർകൂസെന്റെ എതിരാളികൾ.