ഭു​​വ​​നേ​​ശ്വ​​ർ: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ൾ പ്ലേ ​​ഓ​​ഫ് എ​​ലി​​മി​​നേ​​റ്റ​​റി​​ൽ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് എ​​ഫ്സി ഇ​​ന്ന് ഒ​​ഡീ​​ഷ എ​​ഫ്സി​​ക്കെ​​തി​​രേ ഇ​​റ​​ങ്ങും. രാ​​ത്രി 7.30ന് ​​കി​​ക്കോ​​ഫ് ന​​ട​​ക്കു​​ന്ന മ​​ത്സ​​രം ഭു​​വ​​നേ​​ശ്വ​​റി​​ലെ ക​​ലിം​​ഗ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ്. ക​​ലിം​​ഗ യു​​ദ്ധം ജ​​യി​​ക്കു​​ന്ന ടീം ​​സെ​​മി​​യി​​ൽ മോ​​ഹ​​ൻ ബ​​ഗാ​​ൻ സൂ​​പ്പ​​ർ ജ​​യ​​ന്‍റി​​നെ നേ​​രി​​ടും.

ബ്ലാ​​സ്റ്റേ​​ഴ്സ് ഗോ​​ൾ കീ​​പ്പ​​ർ സ്ഥാ​​ന​​ത്ത് ക​​ര​​ണ്‍​ജീ​​ത് സിം​​ഗ് ഇ​​റ​​ങ്ങു​​മോ അ​​തോ യു​​വ​​താ​​രം ലാ​​റ ശ​​ർ​​മ​​യ്ക്ക് അ​​വ​​സ​​രം ല​​ഭി​​ക്കു​​മോ എ​​ന്നു തു​​ട​​ങ്ങി സ്ട്രൈ​​ക്ക​​ർ ദി​​മി​​ത്രി​​യോ​​സ് ഡ​​യ​​മാ​​ന്‍റ​​കോ​​സും പ്ലേ​​മേ​​ക്ക​​ർ അ​​ഡ്രി​​യാ​​ൻ ലൂ​​ണ​​യും തി​​രി​​ച്ചെ​​ത്തു​​മോ എ​​ന്നു​​വ​​രെ നീ​​ളു​​ന്ന നി​​ര​​വ​​ധി ചോ​​ദ്യ​​ങ്ങ​​ൾ​​ക്ക് ഇ​​ന്ന് ഉ​​ത്ത​​രം ല​​ഭി​​ക്കും.