ഇളക്കമില്ലാതെ മാഞ്ചസ്റ്റർ സിറ്റി
Tuesday, April 16, 2024 2:48 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളും ആഴ്സണലും തോറ്റതോടെ മാഞ്ചസ്റ്റർ സിറ്റിയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടിയില്ല.
ജയവുമായി ഒന്നാം സ്ഥാനത്തേക്കു തിരിച്ചെത്താമെന്ന ലിവർപൂളിന്റെ മോഹത്തെ ക്രിസ്റ്റൽ പാലസ് തകർത്തു. ഏകപക്ഷീയമായ ഒരു ഗോളിനു ലിവർപൂൾ സ്വന്തം ആരാധകരുടെ മുന്നിൽ തോറ്റു. തോൽവിയോടെ ലിവർപൂൾ 71 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു.
അവസാന മിനിറ്റുകളിൽ രണ്ടു ഗോൾ നേടിയ ആസ്റ്റണ്‍ വില്ല 2-0നാണ് ആഴ്സണലിനെ തോൽപ്പിച്ചത്. 71 പോയിന്റുമായി ആഴ്സണൽ രണ്ടാമതാണ്. 73 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാമത്.