ബ്ലാസ്റ്റേഴ്സ് ഫിനിഷ്
ബ്ലാസ്റ്റേഴ്സ് ഫിനിഷ്
Saturday, April 13, 2024 1:18 AM IST
ഹൈ​ദ​രാ​ബാ​ദ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ൾ 2023-24 സീ​സ​ണി​ലെ അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​ക്ക് ജ​യം.

എ​വേ പോ​രാ​ട്ട​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സ് 3-1ന് ​ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ കീ​ഴ​ട​ക്കി. മു​ഹ​മ്മ​ദ് ഐ​മ​ൻ (34’), ഡൈ​സു​കെ സ​കാ​യ് (51’), നി​ഹാ​ൽ സു​ധീ​ഷ് (81’) എ​ന്നി​വ​രാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​നാ​യി ഗോ​ൾ നേ​ടി​യ​ത്.

ജാ​വോ വി​ക്ട​ർ (88’) ആ​തി​ഥേ​യ​ർ​ക്കാ​യി ഒ​രു ഗോ​ൾ മ​ട​ക്കി. 22 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ബ്ലാ​സ്റ്റേ​ഴ്സി​ന് 33 പോ​യി​ന്‍റാ​യി. ടേ​ബി​ളി​ൽ അ​ഞ്ചാം സ്ഥാ​ന​ത്തും ബ്ലാ​സ്റ്റേ​ഴ്സ് ഫി​നി​ഷ് ചെ​യ്തു. ഹൈ​ദ​രാ​ബാ​ദി​ന് ഈ ​സീ​സ​ണി​ൽ ഒ​രു മ​ത്സ​ര​ത്തി​ൽ മാ​ത്ര​മാ​ണ് ജ​യി​ക്കാ​ൻ സാ​ധി​ച്ച​ത്.

19 മു​ത​ൽ പ്ലേ ​ഓ​ഫ് എ​ലി​മി​നേ​റ്റ​ർ പോ​രാ​ട്ട​ങ്ങ​ൾ ആ​രം​ഭി​ക്കും. പ്ലേ ​ഓ​ഫ് എ​ലി​മി​നേ​റ്റ​റി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ എ​തി​രാ​ളി ആ​രാ​ണെ​ന്ന് വ​രും​ദി​ന​ങ്ങ​ളി​ൽ അ​റി​യാം. 28നാ​ണ് സെ​മി പോ​രാ​ട്ട​ങ്ങ​ൾ. മേ​യ് നാ​ലി​നാ​ണ് ഫൈ​ന​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.