പ്രണോയ്, സിന്ധു പുറത്ത്
Friday, April 12, 2024 12:22 AM IST
നിങ്ബോ (ചൈന): ഏഷ്യൻ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി. സിന്ധു പ്രീക്വാർട്ടറിൽ പുറത്ത്.
ചൈനയുടെ ആറാം സീഡായ ഹൻ യുവിനോട് മൂന്ന് ഗെയിം നീണ്ട മത്സരത്തിലാണ് സിന്ധു തോൽവി വഴങ്ങിയത്. സ്കോർ: 18-21, 21-13, 17-21. വനിതാ ഡബിൾസിൽ ടാനിഷ ക്രാസ്റ്റൊ-അശ്വിനി പൊന്നപ്പ സഖ്യവും പ്രീക്വാർട്ടറിൽ പുറത്തായി.
പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയിയും പ്രീക്വാർട്ടറിൽ നിരാശപ്പെടുത്തി. ചൈനീസ് തായ്പേയിയുടെ ലിൻ ചുൻ യി 21-18, 21-11ന് പ്രണോയിയെ പ്രീക്വാർട്ടറിൽ തോൽപ്പിച്ചു.