തല-ജഗ്ഗു തമാശ
Wednesday, April 10, 2024 2:27 AM IST
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്-ചെന്നൈ സൂപ്പർ കിംഗ്സ് മത്സരത്തിനിടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു രംഗമായിരുന്നു അഞ്ചാം നന്പറായി രവീന്ദ്ര ജഡേജ മൈതാനത്തേക്ക് ഇറങ്ങാൻ തുടങ്ങിയശേഷം തിരിച്ച് പോയതും പകരം എം.എസ്. ധോണി എത്തിയതും.
മത്സരശേഷം ഈ സംഭവത്തിന്റെ പിന്നാന്പുറ രഹസ്യം തുഷാർ ദേശ്പാണ്ഡെ വെളിപ്പെടുത്തി. “ആദ്യം നീ (ജഡേജ) ഇറങ്ങ്, പക്ഷേ നിനക്ക് മുന്‍പ് ഞാൻ ബാറ്റ് ചെയ്യാം” എന്ന് ധോണി പറഞ്ഞിരുന്നു. അതനുസരിച്ചുള്ള പ്രാങ്കായിരുന്നു ഡ്രസിംഗ് റൂമിനു പുറത്ത് കണ്ടതെന്ന് തുഷാർ ദേശ്പാണ്ഡെ മത്സരശേഷം പറഞ്ഞു.
കെകെആർ മുന്നോട്ടുവച്ച 138 റണ്‍സ് ലക്ഷ്യം പിന്തുടർന്ന സിഎസ്കെ 16.5 ഓവറിൽ 135 റണ്‍സിൽ നിൽക്കേയാണ് മൂന്നാം വിക്കറ്റ് വീണത്. ഈ സമയത്താണ് ജഡേജ-ധോണി പ്രാങ്ക് ഗാലറിയെ ചിരിപ്പിച്ചത്. കാണികൾക്കായി “പൈസ വസൂൽ” നിമിഷം സമ്മാനിക്കണമെന്ന ധോണിയുടെ ആഗ്രഹമായിരുന്നു ആ തമാശയ്ക്കു പിന്നിലെന്ന് ജഡേജയും മത്സരശേഷം വെളിപ്പെടുത്തി.