ഫാ​ൽ​മ​ർ(​ഇം​ഗ്ല​ണ്ട്): ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ കി​രീ​ട​ത്തി​നു​ള്ള പോ​രാ​ട്ടം മു​റു​കി. ലി​വ​ർ​പൂ​ളും മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യും ജ​യി​ച്ച​തി​നു പി​ന്നാ​ലെ ആ​ഴ്സ​ണ​ലും ജ​യി​ച്ചു. എ​വേ പോ​രാ​ട്ട​ത്തി​ൽ ആ​ഴ്സ​ണ​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നാ​ണ് ബ്രൈ​റ്റ​ണെ തോ​ൽ​പ്പി​ച്ചത്. ജ​യ​ത്തോ​ടെ ആ​ഴ്സ​ണ​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി. 31 ക​ളി​യി​ൽ ആ​ഴ്സ​ണ​ലി​ന് 71 പോ​യി​ന്‍റാ​ണു​ള്ള​ത്.

ലി​വ​ർ​പൂ​ളിനു സമനില

ഇ​ന്ന​ലെ ന​ട​ന്ന മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്-​ലി​വ​ർ​പൂ​ൾ മ​ത്സ​രം 2-2ന് ​സ​മ​നി​ല​യാ​യി. 84-ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി വ​ല​യി​ലാ​ക്കി​യ മു​ഹ​മ്മ​ദ് സ​ല​യാ​ണ് ലി​വ​ർ​പൂ​ളി​ന് സ​മ​നി​ല ന​ല്കി​യ​ത്. യു​ണൈ​റ്റ​ഡി​നാ​യി ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സ് (50’), കോ​ബി മെ​യ്നൂ (67’) എ​ന്നി​വ​ർ ഗോ​ൾ നേ​ടി. 23-ാം മി​നി​റ്റി​ൽ ലൂ​യി​സ് ഡി​യ​സി​ലൂ​ടെ ലി​വ​ർ​പൂ​ൾ മു​ന്നി​ലെ​ത്തി​യി​രു​ന്നു. സ​മ​നി​ല​യോ​ടെ ലി​വ​ർ​പൂ​ളി​ന് 71 പോ​യി​ന്‍റാ​യി. ഇ​ത്ര​ത​ന്നെ പോ​യി​ന്‍റു​ള്ള ആ​ഴ്സ​ണ​ൽ ഗോ​ൾ വ്യ​ത്യാ​സ​ത്തി​ലാ​ണ് ഒ​ന്നാ​മ​ത് നി​ല്ക്കു​ന്ന​ത്.