ക്രിസ്റ്റ്യാനോയ്ക്ക് 65-ാം ഹാട്രിക്ക്
Thursday, April 4, 2024 1:38 AM IST
റിയാദ്: സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ്സിക്കുവേണ്ടി തുടർച്ചയായ രണ്ട് മത്സരത്തിൽ ഹാട്രിക് സ്വന്തമാക്കി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
അഭ ക്ലബ്ബിനെതിരായ മത്സരത്തിൽ 11, 21, 42 മിനിറ്റുകളിലായിരുന്നു റൊണാൾഡോ ഗോൾ നേടിയത്. കരിയറിൽ റൊണാൾഡോയുടെ 65-ാം ഹാട്രിക്കാണ്. മത്സരത്തിൽ അൽ നസർ 8-0ന്റെ ഏകപക്ഷീയ ജയം സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തിൽ അൽ തായ് എഫ്സിക്ക് എതിരേയായിരുന്നു റൊണാൾഡോയുടെ ഹാട്രിക്.
കരിയറിൽ 885 ഗോളിലും റൊണാൾഡോ ഇതോടെ എത്തി. 900 ഗോളിലേക്ക് 15 എണ്ണത്തിന്റെ കുറവ് മാത്രമാണുള്ളത്. സൗദി പ്രൊ ലീഗിൽ 29 ഗോളും 10 അസിസ്റ്റും സിആർ7നുണ്ട്. ടോപ് സ്കോറർ, ടോപ് അസിസ്റ്റ് പട്ടികകളിൽ ഒന്നാം സ്ഥാനത്താണ്.