ഹാർദിക്കിന് കൂവൽ; രോഹിത് ഇടപെട്ടു
Wednesday, April 3, 2024 1:10 AM IST
മുംബൈ: ഹോം ഗ്രൗണ്ടായ വാങ്കഡെയിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ കൂവി വളിച്ച ആരാധകരെ നിയന്ത്രിച്ച് മുൻ നായകൻ രോഹിത് ശർമ.
രോഹിതിനെ അനുകൂലിച്ചും ഹാർദിക്കിനെതിരേ പ്ലക്കാർഡുകളോടെയെത്തി കൂവി വിളിച്ചും ആരാധകർ പ്രതിഷേധിച്ചു. ഇതോടെ രോഹിത് ശർമ ആരാധകരോട് കൂവൽ അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ചു. മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസിനെ നേരിടുന്പോഴായിരുന്നു സംഭവം.
മത്സരത്തിൽ രാജസ്ഥാൻ ആറ് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു. സീസണിൽ മുംബൈക്ക് ഇതുവരെ ജയം നേടാൻ സാധിച്ചിട്ടില്ല. രോഹിതിനെ മാറ്റിയാണ് ഹാർദിക്കിനെ മുംബൈ മാനേജ്മെന്റ് ക്യാപ്റ്റനാക്കിയത്. ഇതിൽ ആരാധക പ്രതിഷേധം ഇതുവരെ അവസാനിച്ചില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു വാങ്കഡെ സംഭവം.