കോട്ടയം: കേ​ര​ള ക്രി​ക്ക​റ്റ് ടീം ​മു​ന്‍ ക്യാ​പ്റ്റ​ന്‍ തൃ​പ്പൂ​ണി​ത്തു​റ കോ​ട്ട​യ​ക്ക​കം ലോ​ട്ട​സ് ന​ന്ദ​നം അ​പ്പാ​ര്‍​ട്ട്മെ​ന്‍റില്‍ പി. ​ര​വി​യ​ച്ച​ന്‍ (96) അ​ന്ത​രി​ച്ചു.

കൊ​ച്ചി ഇ​ള​യ ത​മ്പു​രാ​ന്‍ അ​നി​യ​ന്‍​കു​ട്ട​ന്‍ ത​മ്പു​രാ​ന്‍റെ​യും പാ​ലി​യ​ത്ത് കൊ​ച്ചു​കു​ട്ടി കു​ഞ്ഞ​മ്മ​യു​ടെ​യും മ​ക​നാ​യി പാ​ലി​യ​ത്ത് 1928ലാ​ണ് ജ​ന​നം.

1952ല്‍ ​തി​രു​വി​താം​കൂ​ര്‍​കൊ​ച്ചി ടീ​മി​ല്‍ ക​ളി​ച്ച തു​ട​ങ്ങി​. 1957 കേ​ര​ളം രൂ​പി​ക​രി​ച്ച​ശേ​ഷം കേ​ര​ള ടീ​മി​ലും ക​ളി​ച്ചു. 1952 മു​ത​ല്‍ 1970 വ​രെ ര​ഞ്ജി ക്രി​ക്ക​റ്റി​ല്‍ 55 മ​ത്സ​ര​ങ്ങ​ളാ​ണ് ക​ളി​ച്ച​ത്.


1107 റ​ണ്‍​സും 125 വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി. കേ​ര​ള​ത്തി​നാ​യി 1000 റ​ണ്‍​സും 100 വി​ക്ക​റ്റു​ക​ളും നേ​ടുന്ന ആ​ദ്യ ​താരവും ഇ​ദ്ദേ​ഹ​മാ​ണ്.

മ​ക​ന്‍: രാം​മോ​ഹ​ന്‍.​ മ​രു​മ​ക​ള്‍: ഷൈ​ല​ജ. ക​ഥ​ക​ളി കേ​ന്ദ്രം, പൂ​ര്‍​ണ​ത്ര​യീ​ശ സം​ഗീ​ത സ​ഭ, പൂ​ര്‍​ണ​ത്ര​യീ​ശ സേ​വാ സം​ഘം, തൃ​പ്പൂ​ണി​ത്തു​റ ക്രി​ക്ക​റ്റ് ക്ല​ബ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ അ​ധ്യ​ക്ഷ സ്ഥാ​നം വ​ഹി​ച്ചി​ട്ടു​ണ്ട്.