കോ​ല്‍​ക്ക​ത്ത: ഐ​എ​സ്എ​ല്‍ ഫു​ട്‌​ബോ​ളി​ല്‍ മോ​ഹ​ന്‍ ബ​ഗാ​ന്‍ സൂ​പ്പ​ര്‍ ജ​യ​ന്‍റി​ന് അ​പ്ര​തീ​ക്ഷി​ത തോ​ല്‍​വി. ഹോം ​മ​ത്സ​ര​ത്തി​ല്‍ ബ​ഗാ​ന്‍ 2-3ന് ​ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. 29-ാം മി​നി​റ്റി​ല്‍ ജോ​ണി കൗ​കു​വി​ലൂ​ടെ ലീ​ഡ് നേ​ടി​യ​ശേ​ഷ​മാ​യി​രു​ന്നു ബ​ഗാ​ന്‍ തോ​ല്‍​വി വ​ഴ​ങ്ങി​യ​ത്.

ജോ​ര്‍​ഡാ​ന്‍ മു​റെ (72'), റ​യാ​ന്‍ എ​ഡ്വേ​ര്‍​ഡ്‌​സ് (80'), ഇ​ര്‍​ഫാ​ന്‍ യ​ദ്‌​വാ​ദ് (90+7') എ​ന്നി​വ​ര്‍ ചെ​ന്നൈ​യി​നു​വേ​ണ്ടി ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. ഇ​ഞ്ചു​റി ടൈ​മി​ല്‍ ദി​മി​ത്രി പെ​ട്രാ​റ്റോ​സി​ന്‍റെ (90+4') പെ​നാ​ല്‍​റ്റി ഗോ​ളാ​ണ് ബ​ഗാ​ന്‍റെ തോ​ൽ​വി 2-3ലേ​ക്ക് ചു​രു​ക്കി​യ​ത്.


39 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​ണ് മോ​ഹ​ന്‍ ബ​ഗാ​ന്‍. 21 പോ​യി​ന്‍റു​ള്ള ചെ​ന്നൈ​യി​ന്‍ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ്. 41 പോ​യി​ന്‍റു​മാ​യി മും​ബൈ സി​റ്റിയാണ് ലീ​ഗി​ന്‍റെ ത​ല​പ്പ​ത്ത്.