ഗില്ലിനു 12 ലക്ഷം പിഴ
Thursday, March 28, 2024 1:13 AM IST
ന്യൂഡൽഹി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ തോൽവിക്കു പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് തിരിച്ചടിയായി പിഴ ശിക്ഷ.
കുറഞ്ഞ ഓവർ നിരക്കിനെത്തുടർന്ന് 12 ലക്ഷം രൂപയാണ് മാച്ച് റഫറി പിഴയിട്ടത്. ടൂർണമെന്റിലെ ആദ്യ നിയമലംഘനമായിരുന്നു ഗില്ലിന്റേത്.
മുംബൈയ്ക്കെതിരേ ജയത്തോടെ ടൂർണമെന്റിനു തുടക്കം കുറിക്കാനായെങ്കിലും നിലവിലെ ചാന്പ്യൻമാരായ ചെന്നൈയോട് കഴിഞ്ഞ സീസണിലെ ഫൈനലിലെ തോൽവി ആവർത്തിക്കുകയായിരുന്നു ഗുജറാത്ത്. 63 റണ്‍സിനായിരുന്നു ഗുജറാത്തിന്റെ തോൽവി.