വാ​​ർ​​സൊ: 2024 യു​​വേ​​ഫ യൂ​​റോ ക​​പ്പി​​നു​​ള്ള പ്ലേ ​​ഓ​​ഫ് റൗ​​ണ്ട് ക​​ട​​ന്ന് പോ​​ള​​ണ്ട്, ജോ​​ർ​​ജി​​യ, യു​​ക്രെ​​യ്ൻ ടീ​​മു​​ക​​ളും ഫൈ​​ന​​ൽ​​സി​​ലേ​​ക്ക്. ഇ​​തോ​​ടെ യൂ​​റോ 2024ന്‍റെ ഗ്രൂ​​പ്പ് ഘ​​ട്ട ചി​​ത്രം പൂ​​ർ​​ണ​​മാ​​യി.

പ്ലേ ​​ഓ​​ഫി​​ൽ വെ​​യ്ൽ​​സി​​നെ പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ൽ 5-4ന് ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് പോ​​ള​​ണ്ട് യോ​​ഗ്യ​​ത നേ​​ടി​​യ​​ത്. യു​​ക്രെ​​യ്ൻ 2-1ന് ​​ഐ​​സ്‌ല​​ൻ​​ഡി​​നെ​​യും ജോ​​ർ​​ജി​​യ പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ൽ 4-2ന് ​​ഗ്രീ​​സി​​നെ​​യും പ്ലേ ​​ഓ​​ഫി​​ൽ മ​​റി​​ക​​ട​​ന്നു.