അർജന്റീന ജയിച്ചു
Thursday, March 28, 2024 1:13 AM IST
ലോസ് ആഞ്ചലസ്: രാജ്യാന്തര സൗഹൃദ ഫുട്ബോളിൽ അർജന്റീനയ്ക്കു ജയം. ഒരു ഗോളിനു പിന്നിൽനിന്നശേഷം മൂന്ന് ഗോൾ തിരിച്ചടിച്ച അർജന്റീന 3-1ന് കോസ്റ്റാ റിക്കയെ തോൽപ്പിച്ചു.
സൂപ്പർ താരം ലയണൽ മെസിയുടെ അഭാവത്തിൽ ഇറങ്ങിയ അർജന്റീനയ്ക്കുവേണ്ടി എയ്ഞ്ചൽ ഡി മരിയ (52’), അലക്സിസ് മക്കല്ലിസ്റ്റർ (56’), ലൗതാരൊ മാർട്ടിനെസ് (77’) എന്നിവർ ഗോൾ നേടി.
പോർച്ചുഗൽ വീണു
റോബർട്ടോ മാർട്ടിനെസിന്റെ ശിക്ഷണത്തിനു കീഴിൽ പോർച്ചുഗലിന് ആദ്യ തോൽവി. തുടർച്ചയായ 11 ജയത്തിനുശേഷമാണ് പോർച്ചുഗൽ തോൽവി വഴങ്ങിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങിയ മത്സരത്തിൽ പോർച്ചുഗൽ 0-2ന് സ്ലോവേനിയയോട് തോൽവി സമ്മതിച്ചു.