ലോ​​സ് ആ​​ഞ്ച​​ല​​സ്: രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ ഫു​​ട്ബോ​​ളി​​ൽ ലോ​​ക ചാ​​ന്പ്യ​ന്മാ​​രാ​​യ അ​​ർ​​ജ​​ന്‍റീ​​ന ഇ​​ന്ന് കോ​​സ്റ്റാ റി​​ക്ക​​യ്ക്ക് എ​​തി​​രേ ഇ​​റ​​ങ്ങും.

ഇ​​ന്ത്യ​​ൻ സ​​മ​​യം ഇ​​ന്ന് രാ​​വി​​ലെ 8.15നാ​​ണ് കി​​ക്കോ​​ഫ്. ലോ​​സ് ആ​​ഞ്ച​​ല​​സി​​ലെ യു​​ണൈ​​റ്റ​​ഡ് എ​​യ​​ർ​​ലൈ​​ൻ ഫീ​​ൽ​​ഡി​​ലാ​​ണ് മ​​ത്സ​​രം.


സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ അ​​ഭാ​​വ​​ത്തി​​ലാ​​ണ് അ​​ർ​​ജ​​ന്‍റീ​​ന ഇ​​റ​​ങ്ങു​​ന്ന​​ത്. മെ​​സി​​യു​​ടെ അ​​ഭാ​​വ​​ത്തി​​ൽ എ​​ൽ സാ​​ൽ​​വ​​ഡോ​​റി​​നെ​​തി​​രേ ന​​ട​​ന്ന സൗ​​ഹൃ​​ദമ​​ത്സ​​ര​​ത്തി​​ൽ അ​​ർ​​ജ​​ന്‍റീ​​ന 3-0നു ​​ജ​​യി​​ച്ചി​​രു​​ന്നു.